റിയാദില്‍ നിന്നുള്ള എത്യോപ്യൻ വിമാനത്തിന് മുംബൈയില്‍ അടിയന്തര ലാൻഡിംഗ്


മുംബൈ: റിയാദിൽനിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന എത്യോപ്യൻ വിമാനം മുംബൈയിൽ ഇറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് ഇടി-690 ചരക്കു വിമാനം മുംബൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിലെ എട്ട് ജീവനക്കാരും സുരക്ഷിതരാണെന്ന് മുംബൈ വിമാനത്താവള അധികൃതർ അറിയിച്ചു. 

വിമാനത്തിൽനിന്നും സന്ദേശം ലഭിച്ച ഉടനെ അടിയന്തര ലാൻഡിംഗിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയെന്നും അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed