ക്രിക്കറ്റ് ഇതിഹാസം കപിൽദേവിന് ഹൃദയാഘാതം: ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽദേവിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ കപിലിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരിക്കുകയാണ്. കപിൽദേവ് സുഖം പ്രാപിച്ചുവരുന്നതായി ഡോക്‌ടർമാർ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.