തെലങ്കാന ധനകാര്യമന്ത്രി ഹരീഷ് റാവുവിന് കൊവിഡ്


ഹൈദരാബാദ്: തെലങ്കാന ധനകാര്യമന്ത്രി ഹരീഷ് റാവുവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സന്പർക്കത്തിലേർ‍പ്പെട്ടവർ‍ നിരീക്ഷണത്തിൽ പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കൊവിഡ് രോഗലക്ഷണങ്ങൾ‍ പ്രകടമായതിനെ തുടർന്നാണ് പരിശോധനയ്ക്ക് വിധേയനായത്. ഫലം വന്നപ്പോൾ പോസിറ്റീവ് ആണ്. ഞാനുമായി കഴിഞ്ഞ ദിവസങ്ങളിൽ‍ സന്പർക്കത്തിൽ‍ ഏർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണം. പരിശോധനയ്ക്ക് വിധേയരാകണം” മന്ത്രി ട്വീറ്റിൽ വ്യക്തമാക്കി. 

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ അനന്തരവനാണ് ഹരീഷ് റാവു. നേരത്തെ തെലങ്കാനയിലെ നിരവധി മന്ത്രിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed