റായ്പുരിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം

റായ്പുർ: ഛത്തീസ്ഗഡിലെ റായ്പുരിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ റായ്പുരിലെ ചെരി ഖേഡിയിലായിരുന്നു അപകടം.
ഒഡീഷയിലെ ഗഞ്ചത്തിൽനിന്നും ഗുജറാത്തിലെ സൂററ്റിലേക്കു പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. സൂററ്റിലേക്കുപോകാൻ തൊഴിലാളികൾ വാടകയ്ക്ക് എടുത്ത ബസായിരുന്നു ഇത്.