കോവിഡ് 2021ലും തുടരാൻ സാധ്യതയുള്ളതായി എയിംസ് ഡയറക്ടർ

ന്യൂഡൽഹി: കോവിഡ് മഹാമാരി അടുത്തവർഷവും തുടർന്നേക്കുമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. നിലവിലെ സാഹചര്യം അനുസരിച്ച് ഏതാനും മാസങ്ങൾ കൂടി രോഗ വ്യാപനം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ കോവിഡ് പ്രതിരോധത്തിനായുള്ള പ്രത്യേക സംഘത്തിലെ അംഗം കൂടിയാണ് ഡോ. ഗുലേറിയ.
ഏതാനും മാസങ്ങൾ കൂടി കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കും. കോവിഡ് 2021ലേക്ക് കടക്കില്ലെന്ന് ഇപ്പോൾ പറയാനാവില്ല. എന്നാൽ നമുക്ക് പറയാൻ കഴിയുന്നത് രോഗ വ്യാപന തോത് കുത്തനെ ഉയരുന്നതിനുപകരം താഴ്ന്ന നിലയിലായിക്കും എന്നതാണ്. അടുത്ത വർഷം ആദ്യം കോവിഡ് അവസാനിക്കുമെന്ന് പറയാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.