രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 40 ലക്ഷം കടന്നു: 24 മണിക്കൂറിനിടെ 86,432 പേർക്ക് രോഗം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 40 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 40,23,179 ആയി. വെള്ളിയാഴ്ച മാത്രം 1,089 പേരാണ് രോഗം ബാധിച്ചു മരിച്ചത്. ഇതോടെ കോവിഡ് രോഗബാധയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 69,561 ആയി ഉയർന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 8,46,295 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 31,07,223 പേർ രോഗമുക്തരായി.
