ബെംഗളൂരു മയക്കുമരുന്ന് കേസ്: നടി സഞ്ജന ഗിൽറാണിയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു


 

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിനു സാധ്യത. നടി രാഗിണി ദ്വിവേദിയെ അറസ്റ്റ് ചെയ്തത് കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്.
കന്നഡ സിനിമാതാരം സഞ്ജന ഗിൽറാണിയെ ഇപ്പോൾ അന്വേഷണസംഘം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്നലെ അറസ്റ്റിലായ വ്യവസായി രാഹുൽ ഷെട്ടിയുമായി സഞ്ജനയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഇവരേയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്. ഇരുവരും ഒരുമിച്ച് പാർട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. മലയാളത്തിൽ ഏറെ പ്രശസ്തയായ നടി നിക്കി ഗിൽറാണിയുടെ സഹോദരിയാണ് സഞ്ജന ഗിൽറാണി.
അതേസമയം മുഹമ്മദ് അനൂപുമായി ബന്ധമുള്ള മറ്റ്‌ കണ്ണികളെ കുറിച്ചുള്ള നാർക്കോട്ടിക് കൺട്രോൾ ബ്യുറോയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. കേസിൽ ഒന്നാം പ്രതിയായ അനിഖയെ അനൂപിന് പരിചയപ്പെടുത്തിയ കണ്ണൂർ സ്വദേശിയായ ജംറീൻ ആഷിക്കായി കേന്ദ്ര ഏജൻസി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed