രാജ്യത്ത് 24 മണിക്കൂറിനിടെ 66,999 പുതിയ കോവിഡ് രോഗികൾ


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,999 പേർക്കു കൂടി കോവിഡ്− 19 സ്ഥിരീകരിക്കുകയും 942 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 23,96,638 ആയി. ഇതിൽ 6,53,622 എണ്ണം സജീവ കേസുകളാണ്. 16,95,982 പേർ രോഗമുക്തി നേടി. 47,033 പേർക്കാണ് കോവിഡ് മൂലം രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടമായതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആഗസ്റ്റ് 12 വരെ 2,68,45,688 സാന്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർ‍ച്ച് അറിയിച്ചു. ബുധനാഴ്ച മാത്രം 8,30,391 സാന്പിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആർ വ്യക്തമാക്കി. നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ‍ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്‌നാടും ആന്ധ്രാപ്രദേശും കർണാടകയുമാണ് തൊട്ടുപിന്നിൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed