കേജരിവാളിന് പനിയും തൊണ്ട വേദനയും; കൊവിഡ് പരിശോധന നടത്തും
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സ്വയം നീരീക്ഷണത്തിലേക്ക് മാറി. നാളെ കൊവിഡ് പരിശോധന നടത്തും. മുഖ്യമന്ത്രിക്ക് നേരിയ പനിയും തൊണ്ട വേദനയും ഉണ്ടെന്നും ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് നീരീക്ഷണത്തിലേക്ക് മാറിയതെന്നും ആം ആദ്മി നേതാവ് സഞ്ജയ് സിങ്ങ് അറിയിച്ചു.
കേജരിവാളിന് ഞായറാഴച് മുതൽ പനിയുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും മാറ്റിവെച്ചാണ് കേജരിവാൾ സ്വയം നിരീക്ഷണത്തിൽ പോയത്. കഴിഞ്ഞ ദിവസങ്ങളിൽ ചില ചർച്ചകളിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഒപ്പം ഡൽഹി സെക്രട്ടറിയേറ്റിലും എത്തിയിരുന്നു.
