തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കി കമ്മിഷനും സർക്കാരും


തിരുവനന്തപുരം: കോവിഡ് ഭീതിയിൽ നിൽക്കെത്തന്നെ സംസ്ഥാനം തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക 17ന് പ്രസിദ്ധീകരിക്കും. കരട് വോട്ടർ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിച്ചിരുന്നു. ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തെരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ടു തവണ കൂടി പട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകും. 17നു പ്രസിദ്ധീകരിക്കുന്ന പട്ടിക കരടായി വീണ്ടും പ്രസിദ്ധീകരിച്ചാകും പേര് ചേർക്കുന്നതിനു ഭേദഗതി വരുത്തുന്നതിനും അവസരം.

വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള അപേക്ഷകളും ആക്ഷേപങ്ങളും പരിഹരിച്ച് മാർച്ച് 27ന് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് കമ്മിഷൻ തീരുമാനിച്ചിരുന്നത്. കോവിഡ് രോഗ ബാധയുണ്ടായതോടെ തീരുമാനം മാറ്റുകയായിരുന്നു. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലെ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. 941 ഗ്രാമ പഞ്ചായത്തുകൾ,152 ബ്ലോക്ക് പഞ്ചായത്തുകൾ 14 ജില്ലാ പഞ്ചായത്തുകൾ, 86 മുൻസിപ്പാലിറ്റികൾ, ആറു മുൻസിപ്പിൽ കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. വോട്ടർ പട്ടികയിലെ വോട്ടർമാരുടെ എണ്ണത്തിന് ആനുപാതികമായി നിലവിലുള്ള തദ്ദേശസ്ഥാപനങ്ങളുടെ പോളിംഗ് േസ്റ്റഷനുകളിൽ പുനഃക്രമീകരണം വരുത്തും.

You might also like

  • Straight Forward

Most Viewed