കുടിയേറ്റ തൊഴിലാളിക്ക് 10,000 രൂപ വീതം നൽകണം; കേന്ദ്രത്തോട് മമത ബാനർജി

കൊൽക്കത്ത: കുടിയേറ്റ തൊഴിലാളികളായ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 10,000 രൂപ വീതം കേന്ദ്രസർക്കാർ നൽകണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്. “ഈ സാഹചര്യത്തിൽ സങ്കൽപ്പിക്കാനാവാത്ത അനുപാതത്തിൽ ആളുകൾ സാന്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. അസംഘടിത മേഖലയിലെ ആളുകൾ ഉൾപ്പടെയുള്ള കുടിയേറ്റ തൊഴിലാളികൾക്ക് 10,000 രൂപ വീതം നൽകണമെന്ന് ഞാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്. പിഎം കെയർ ഫണ്ടിലെ തുക ഇതിനായി വിനിയോഗിക്കാം’. മമത ബാനർജി ട്വിറ്ററിൽ കുറിച്ചു.