പ്രവാസികളെ കൊണ്ടുവരാനുള്ള സാധ്യത അടച്ചു; ഹർജി നൽകിയവരെ പഴിച്ച് കെ.ടി ജലീൽ


 

തിരുവനന്തപുരം: വിദേശത്തുള്ളവരെ തൽക്കാലം നാട്ടിൽ തിരിച്ചെത്തിക്കേണ്ടെന്ന സുപ്രീംകോടതി വിധി പ്രവാസികളെ കൊണ്ടുവരാനുള്ള സാധ്യത അടച്ചു വെന്ന് മന്ത്രി കെ.ടി ജലീൽ. സുപ്രീംകോടതിയിൽ തിരിച്ചടിച്ചത് ഹർ‍ജി നൽ‍കിയവരുടെ അവധാനതയില്ലായ്മയെന്നു കെ.ടി.ജലീൽ കുറ്റപ്പെടുത്തി. ഒരുമാസത്തേക്കു പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള സാധ്യത അടച്ചുവെന്നും ജലീൽ‍ തുറന്നടിച്ചു. ആളുകളുടെ കണ്ണിൽപൊടിയിടാന്‍ ആലോചനയില്ലാത്ത ഇടപെടലുകൾ‍ നടത്തരുത്. കോടതിയിൽ പോകുംമുന്‍പ് കേന്ദ്രത്തെയാണ് സമീപിക്കേണ്ടിയിരുന്നത്. തിരികെയെത്തുന്നവരെ സ്വീകരിക്കാന്‍ സംസ്ഥാനം തയാറെടുത്തിരുന്നെന്നും ജലീൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed