ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് കാരണം ട്രെയിനുകള്‍ വൈകിയോടുന്നു; മഴയ്ക്ക് സാധ്യത

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞ് വ്യാഴാഴ്ചയും ഉത്തരേന്ത്യയിലെ ട്രെയിൻ ഗതാഗതം താറുമാറാക്കി. മൂടൽമഞ്ഞ് കാരണം ഉത്തര റെയിൽവേയ്ക്ക് കീഴിലെ 21 ട്രെയിനുകൾ വൈകിയോടുകയാണെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം 29 ട്രെയിനുകളുടെ സർവീസിനെയാണ് മൂടൽമഞ്ഞ് ബാധിച്ചത്.
അതേസമയം, ജനുവരി നാലുവരെ ഡൽഹിയിൽ ശീതതരംഗമുണ്ടാകില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അന്തരീക്ഷ താപനിലയിൽ വർധനവുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വ്യാഴാഴ്ച ഡൽഹിയിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. അതിനിടെ, രാജ്യതലസ്ഥാനത്തെ വായുമലിനീകരണത്തിൻറെ തോത് വ്യാഴാഴ്ചയും അതിതീവ്രമായ നിലയിലാണെന്ന് ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. വായുഗുണനിലവാര സൂചിക ആനന്ദ് വിഹാറിൽ 418−ഉം ആർകെ പുരത്ത്−426 ഉം രോഹിണിയിൽ−457 ഉം രേഖപ്പെടുത്തി.