രാജസ്ഥാനിൽ ശിശുമരണം എണ്ണം നൂറ് കടന്നു


കോട്ട: രാജസ്ഥാനിലെ കോട്ടയിലെ ജെ.കെ.ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ശിശുമരണം നൂറ് കടന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ മാത്രം മരിച്ചത് ഒൻപത് കുഞ്ഞുങ്ങളാണ്. ഇതോടെയാണ് ഡിസംബറിൽ മാത്രം ശിശുമരണം നൂറു കടന്നത്. 

അതേസമയം, 2018ൽ 1005 മരണമുണ്ടായെന്നും 2019ൽ സ്ഥിതി ഭേദമാണെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്. തൂക്കക്കുറവാണു കുട്ടികളുടെ മരണത്തിനു പ്രധാന കാരണമെന്നാണ് അധികൃതർ പറയുന്നത്. അണുബാധയും തണുപ്പുമാണ് മരണകാരണമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ കണ്ടെത്തൽ. സംഭവത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed