എസ്.ബി.ഐ വായ്പാ പലിശ നിരക്ക് കുറച്ചു

ന്യൂഡൽഹി: എസ്ബിഐ വായ്പാ പലിശ നിരക്ക് കുറച്ചു. പുതുക്കിയ നിരക്കു പ്രകാരം 8.05 ശതമാനത്തിൽ നിന്ന് 7.8 ശതമാനമായാണ് പലിശ കുറച്ചിരിക്കുന്നത്. എക്സ്റ്റേണൽ ബഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ കാൽശതമാനമാണ് കുറച്ചിരിക്കുന്നത്. ഇതുപ്രകാരം പുതുതായി ഭവന വായ്പ എടുക്കുന്നവർക്ക് 7.9 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാകും. നേരത്തേ, ഇത് 8.15 ശതമാനമായിരുന്നു. ആർബിഐ റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ പണവായ്പ നയം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വായ്പാ നിരക്കിൽ മാറ്റം വരുത്തുന്നത്.