അതിശൈത്യം: വടക്കേ ഇന്ത്യയിൽ ഗതാഗതം തടസ്സപ്പെട്ടു, വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നു, അന്തരീക്ഷ വായൂ അപകടത്തില്‍

ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ വിറച്ച് വടക്കേ ഇന്ത്യ. ഡല്‍ഹിയിലും അടുത്ത നഗരങ്ങളിലും കനത്ത മൂടല്‍ മഞ്ഞ് റെയില്‍−റോഡ് ഗതാഗതത്തെ ബാധിച്ചു. 30 ഓളം ട്രെയിനുകൾ വൈകിയോടുകയാണ്. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്തല്‍ നിന്നുള്ള മൂന്ന് വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. വിമാന യാത്രികർക്ക് എയർലൈൻസുകൾ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ തിങ്കളാഴ്ച രാവിലത്തെ താപനില 2.8 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 2.2 ഡിഗ്രി സെല്‍ഷ്യസിലെത്തി. രാജ്യ തലസ്ഥാന നഗരിയിലെ അന്തരീക്ഷ ഗുണ നിലവാരം അപകടകരമായ നിലയിലാണ്. അന്തരീക്ഷ വായൂ നിലവാര ഇന്‍ഡക്‌സ് 462−494 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.
പ്രധാന റോഡുകളില്‍ ഗതാഗതത്തെയും മൂടല്‍ മഞ്ഞ് മറച്ചു. കാഴ്ച മറയ്ക്കുന്നതിനാല്‍ വാഹനങ്ങള്‍ സാവധാനത്തിലാണ് നീങ്ങുന്നത്. ഡല്‍ഹിയേയും നോയിഡയേും ബന്ധിപ്പിക്കുന്ന റോഡ് കനത്ത മൂടല്‍ മഞ്ഞ് മുടിയ നിലയിലാണ്. ഇന്നു പുലര്‍ച്ചെ ഗ്രേറ്റര്‍ നോയിഡയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് ആറു മരണവും ഉണ്ടായി.
ഡല്‍ഹി വിമാനത്താവളത്തിന്റെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. സിഎടി 111 ബി സംവിധാനമുള്ള വിമാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ ലാന്‍ഡിങ്ങ് നടത്തുന്നത്. ഐഎല്‍എസ്( ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ്ങ് സിസ്റ്റം) സംവിധാനത്തില്‍ മാത്രമാണ് വിമാനം ലാന്‍ഡ് ചെയ്യുന്നത്. ഇതുവരെ മൂന്നു വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. തെരുവുകളില്‍ കഴിയുന്നവര്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ നിരവധി നൈറ്റ് ഷെല്‍ട്ടര്‍ുകള്‍ ഒരുക്കിയിട്ടുണ്ട്. രണ്ടു ദിവസം കൂടെ കനത്ത മൂടല്‍ മഞ്ഞ് വടക്കേ ഇന്ത്യയില്‍ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.