ട്രാഫിക് നിയമലംഘനം : പ്രിയങ്ക ഗാന്ധിയെ സ്‌കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പിഴ

ന്യൂഡല്‍ഹി : പ്രിയങ്ക ഗാന്ധിയെ സ്‌കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പിഴ ചുമത്തി യുപി പോലീസ്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് 6100 രൂപ പിഴ ചുമത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ മുന്‍ ഐ.പി.എസ് ഓഫീസറുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ പ്രയങ്ക ഗാന്ധിതെ പോലീസ് തടഞ്ഞിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനൊപ്പം പ്രിയങ്ക സ്‌കൂട്ടറില്‍ സഞ്ചരിച്ചത്. പക്ഷേ ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഗതാഗത നിയമം ലംഘിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് പിഴ ചുമത്തിയത്. നിരോധനാജ്ഞ ഉള്ളതിനാല്‍ അങ്ങോട്ട് പോകാന്‍ പാടില്ലെന്ന് പറഞ്ഞ് പ്രിയങ്കയുടെ വാഹനം പോലീസ് തടഞ്ഞിരുന്നു. നിയന്ത്രണം വകവെയക്കാതെ സ്‌കൂട്ടറില്‍ പോയ പ്രിയങ്കയെ വഴിയില്‍ പോലീസ് തടഞ്ഞെന്നും തന്നെ മര്‍ദ്ദിച്ചുവെന്നും പ്രിയങ്ക ആരോപിച്ചിരുന്നു. സ്‌കൂട്ടറും തടഞ്ഞതോടെ കാല്‍നടയായിട്ടാണ് പ്രിയങ്ക ഓഫീസറെ കാണാന്‍ എത്തിയത്.