തെലങ്കാനയിൽ മൃഗഡോക്ടറായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ


ഹൈദരാബാദ്:  കണ്ടെത്തി. ഷാദ്‌നഗർ സ്വദേശിനി പ്രിയങ്ക റെഡ്ഡി (26) ആണ് മരിച്ചത്. ബുധനാഴ്ച പ്രിയങ്കയെ കാണാതായിരുന്നു. ഷാദ്‌നഗറിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള പാലത്തിന്റെ അടിയിൽ മണ്ണെണ്ണ ഒഴിച്ചു കത്തിച്ച നിലയിലായിരുന്നു മൃതദേഹം. തിരിച്ചറിയാൻ സാധിക്കാത്ത വിധം വികൃതമായ മൃതദേഹത്തിൽ നിന്നു ലഭിച്ച ലോക്കറ്റാണു കൊല്ലപ്പെട്ടത് പ്രിയങ്കയാണെന്നു തിരിച്ചറിയാൻ ബന്ധുക്കളെ സഹായിച്ചത്.

ഷാദ്‌നഗറിലെ വീട്ടിൽനിന്ന് ജോലി ചെയ്തിരുന്ന കൊല്ലുരു ഗ്രാമത്തിലെ മൃഗാശുപത്രിയിലേക്കു പോകുന്ന വഴിയാണ് പ്രിയങ്കയെ അപായപ്പെടുത്തിയതെന്നാണു നിഗമനം. ഇരുചക്ര വാഹനം പഞ്ചർ ആയതിനെ തുടർന്ന് ഷംഷാബാദിൽ തങ്ങുകയായിരുന്നു. ബുധനാഴ്ച രാത്രി 9.15ന് സഹോദരി ഭവ്യയുമായി ഫോണിൽ പ്രിയങ്ക സംസാരിച്ചിരുന്നു. ടയർ നന്നാക്കാൻ സഹായിക്കാമെന്നു സമീപത്തുള്ള ഒരാൾ പറയുന്നതു ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്. പ്രിയങ്കയെ അപായപ്പെടുത്തിയ ശേഷം മൃതദേഹം മണ്ണെണ്ണ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നു സംശയിക്കുന്നതായും സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ഷംഷാബാദ് ഡി.സി.പി പ്രകാശ് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed