ഇന്ത്യൻ ഗ്രാമങ്ങളിൽ പട്ടിണി പെരുകുന്നതായി എൻ.എസ്.ഒ റിപ്പോർട്ട്

ന്യൂഡൽഹി: സാന്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെ രാജ്യത്ത് പട്ടിണി പെരുകുന്നെന്ന സൂചന നൽകി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്‍റെ (എൻ.എസ്.ഒ) റിപ്പോർട്ട്. ഉപഭോക്തൃ ചെലവ് നാലു ദശാബ്ദത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണിപ്പോൾ. ഒരാൾ പ്രതിമാസം ചെലവഴിക്കുന്ന തുകയിലുണ്ടായ ഇടിവ് നാല് ശതമാനത്തിനടുത്ത്.
ഗ്രാമങ്ങളിലെ ഉപഭോക്തൃ ചെലവ് 8.8 ശതമാനം ഇടിയുകയും നഗരങ്ങളിൽ ആറ് വർഷത്തിനിടെ ഇത് രണ്ട് ശതമാനവും വർദ്ധിച്ചതായി റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു. ഉപഭോഗച്ചെലവിലെ ഇടിവ്, ഗ്രാമീണ വിപണിയിൽ നിന്ന് സൃഷ്ടിക്കപ്പെടുന്ന ദാരിദ്ര്യത്തിന്റെ വ്യാപനവും സന്പദ്‌വ്യവസ്ഥയിലെ കുറഞ്ഞ ഡിമാൻഡിനെ സൂചിപ്പിക്കുന്നു. ഗ്രാമങ്ങളിലെ ഉപഭോഗം കുറയുന്നത് പട്ടിണി വർദ്ധിക്കുന്നതിന്‍റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
എൻ.എസ്.ഒ നടത്തിയ സർവേയ്ക്ക് ശേഷമുള്ള റിപ്പോർട്ട് 2019 ജൂണിൽ പുറത്തിറങ്ങേണ്ടതായിരു ന്നുവെങ്കിലും പ്രതികൂലമായ കണ്ടെത്തലുകൾ കാരണം ഇത് തടഞ്ഞുവച്ചിരിക്കുകയാണെന്ന് പ്രമുഖ ദേശീയ മാധ്യമായ ബിസിനസ് സ്റ്റാൻഡേർഡ് വ്യക്തമാക്കി.