ഫീസ് വര്‍ദ്ധനയ്‌ക്കെതിരേ ജെ.എന്‍.യു വിദ്യാര്‍ത്ഥിസമരം 17 ാം ദിവസത്തിലേക്ക് ; ക്യാമ്പസിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കും

ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയ്‌ക്കെതിരേ ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിസമരം 17 ാം ദിവസത്തിലേക്ക്. ഇന്ന് മുതല്‍ ക്യാമ്പസിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യും. ജെഎന്‍യു അദ്ധ്യാപക അസോസിയേഷനും വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇന്നലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഒമ്പതു മണിക്കൂര്‍ നീണ്ട ഉപരോധത്തില്‍ കേന്ദ്രമന്ത്രി രമേഷ് പൊഖറിയാല്‍ കുടുങ്ങിയിരുന്നു. വൈസ് ചാന്‍ലറെ പുറത്താക്കണമെന്നാണ് കുട്ടികളുടെ ആവശ്യം. ഹോസ്റ്റല്‍ഫീസ് കുത്തനെ കൂട്ടുന്നത്, ഹോസ്റ്റലില്‍ നിയന്ത്രണം കൊണ്ടുവരല്‍, ക്യാമ്പസിലെ ഡ്രസ്‌കോഡ് എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പിന് കാരണമായിരിക്കുന്നത്. 2500 രൂപയായിരുന്ന ഹോസ്റ്റല്‍ ഫീസ് ഏഴായിരത്തിലേറെയായി വര്‍ദ്ധിപ്പിച്ചതാണു പ്രതിഷേധത്തിനിടയാക്കിയത്. ഫീസ് വര്‍ധനയ്ക്കു പുറമേ ഹോസ്റ്റല്‍ നിയമപരിഷ്‌കരണം, വസ്ത്രധാരണ നിയന്ത്രണം എന്നിവയ്‌ക്കെതിരേയാണു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.