ഓസ്ട്രേലിയയിൽ മേയറായി മലയാളി ചുമതലയേൽക്കുന്നു


ന്യൂഡൽഹി: ഓസ്ട്രേലിയയിലെ സിറ്റി ഓഫ് വിറ്റെൽസിയുടെ മേയറായി മലയാളിയും കുട്ടനാട് സ്വദേശിയുമായ ടോം ജോസഫ് ഏഴാം തീയതി ചുമതലയേൽക്കും. വിറ്റെൽസിയുടെ ഡെപ്യൂട്ടി മേയറായി കഴിഞ്ഞ നവംബറിൽ ടോം ജോസഫിനെ തെരഞ്ഞെടുത്തിരുന്നു. 2006ൽ ഓസ്ട്രേലിയയിലെ മെറൻഡയിലേക്ക് കുടിയേറിയതാണ് ടോം ജോസഫ്. കുട്ടനാട് മണലാടി കാപ്പിൽ പുതുശേരി ജോസഫ്, കുഞ്ഞമ്മ ദന്പതികളുടെ മകനാണ്. രഞ്ജിനി സഖറിയ ആണ് ഭാര്യ. വിദ്യാർത്ഥികളായ മറിയ, അമിഷ്, ആൻ എന്നിവർ മക്കളാണ്. വിറ്റെൽസി നഗരത്തിലെ വെള്ളക്കാരനല്ലാത്ത ആദ്യ കൗണ്‍സിലറും ഓസ്ട്രേലിയയിൽ ഒരു തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്ന ആദ്യ മലയാളിയുമാണ് ടോം ജോസഫ്. പതിനൊന്ന് അംഗ നഗരസഭയിൽ ലേബർ പാർട്ടിക്കും ലിബറൽ പാർട്ടിക്കും അഞ്ച് അംഗങ്ങൾ വീതമാണുള്ളത്. സ്വതന്ത്രനായി ജയിച്ച ടോംമിന്‍റെ പിന്തുണയോടെ ലേബർ പാർട്ടി ഭരണത്തിലെത്തി. തുടക്കത്തിൽ വൈസ് പ്രസിഡണ്ട് പദവിയും ഒരു വർഷം മേയർ സ്ഥാനവും എന്ന ധാരണയിലായിരുന്നു പിന്തുണ. അതനുസരിച്ചാണ് മേയർ സ്ഥാനം ഏറ്റെടുക്കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed