ചിദംബരത്തിന് പിറന്നാള്‍ ആശംസയുമായി മകന്‍ കാര്‍ത്തി ചിദംബരം

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി.ചിദംബരത്തിന് ഇന്ന് 74ാം ജന്മദിനം. ചിദംബരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് മകന്‍ കാര്‍ത്തി ചിദംബരം. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ട്രോളിക്കൊണ്ടാണ് കാര്‍ത്തിയുടെ ആശംസ.
'താങ്കള്‍ ഇന്ന് 74 തികയ്ക്കുകയാണ്, ഒരു 56നും താങ്കളെ തടഞ്ഞുനിര്‍ത്താനാവില്ല. എന്നിരുന്നിട്ടും താങ്കള്‍ ഒരിക്കലും വലിയ ആഘോഷങ്ങള്‍ നടത്തിയിട്ടില്ല. ഇന്ന്, രാജ്യത്ത് ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ ആഘോഷങ്ങള്‍ നടക്കുകയാണ്. താങ്കള്‍ ഒപ്പമില്ലാത്തതിനാല്‍ ജന്മദിനം ആഘോഷിക്കുന്നില്ല, ഞങ്ങള്‍ താങ്കളുടെ അഭാവം അറിയുന്നു. അത് ഞങ്ങളുടെ ഹൃദയങ്ങളെ ബന്ധിക്കുന്നു. താങ്കള്‍ വീട്ടില്‍ തിരിച്ചെത്തി ഞങ്ങള്‍ക്കൊപ്പം കേക്ക് മുറിക്കുമെന്ന് ആഗ്രഹിക്കുന്നു.' കാര്‍ത്തി ട്വീറ്റ് ചെയ്തു.
താങ്കളുടെ 74ാം ജന്മദിനം പരിശോധിച്ചാല്‍ ചിലര്‍ 100 ദിവസം പൂര്‍ത്തിയാക്കിയത് ഒന്നുമല്ലെന്നും കാര്‍ത്തി പറയുന്നു. കേന്ദ്രസര്‍ക്കാര്‍ അടുത്തയിടെ 100 ദിന പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കിയതിനെ പരിഹസിച്ചായിരുന്നു കാര്‍ത്തിയുടെ ഈ ആശംസ. ചന്ദ്രയാന്‍-2 മുതല്‍ യു.എസ് ഓപണ്‍ വരെയുള്ള ലോകവിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു കാര്‍ത്തിയുടെ കത്ത്. അതില്‍ പലതിലും മോഡിയെ കണക്കിന് കളിയാക്കുന്നുമുണ്ട്.