പി.എസ്‍.എസി പരീക്ഷയ്ക്ക് മലയാളം: ഐക്യമലയാള പ്രസ്ഥാനം നടത്തിവന്ന സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: പി.എസ്‍.എസി പരീക്ഷകൾ ഇനി മുതൽ മലയാളത്തിലും നടത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും പി.എസ്‍.എസി ചെയർമാൻ എം.കെ.സക്കീറും തമ്മിൽ നടത്തിയ ചർച്ചയിൽ തത്വത്തിൽ ധാരണയായതിനു പിന്നാലെ ഐക്യമലയാള പ്രസ്ഥാനം നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലെ സമരം അവസാനിപ്പിക്കൂ എന്ന് നേരത്തെ നേതാക്കൾ വ്യക്തമാക്കിയിരുന്നു.പി.എസ്‍.എസി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന നിരാഹാര സമരം പത്തൊൻപത് ദിവസം പിന്നിടുമ്പോഴാണ് പരീക്ഷൾ മലയാളത്തിൽ കൂടി നടത്തുന്നതിന് തത്വത്തിൽ അംഗീകാരമായത്. കഴിഞ്ഞ മാസം 29നാണ് പി.എസ്‍.എസി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്.