ഐ.എന്‍.എക്‌സ് കേസ്; ഇ.ഡിക്ക് മുമ്പിൽ കീഴടങ്ങാമെന്ന ചിദംബരത്തിന്റെ ഹര്‍ജി തള്ളി

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയാ കേസിൽ എൻഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റിന് മുന്നിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി ചിദംബരം നൽകിയ ഹര്‍ജി കോടതി തള്ളി. ചിദംബരത്തെ ഇപ്പോള്‍ കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്‍സ്മെന്‍റ് കോടതിയില്‍ അറിയിച്ചതോടെ ചിദംബരത്തിന്‍റെ ഹര്‍ജി തള്ളുകയായിരുന്നു. ഇതോടെ ഈ മാസം 19 വരെ ചിദംബരം തീഹാര്‍ ജയിലില്‍ തന്നെ കഴിയേണ്ടിവരും. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വാദം പൂര്‍ത്തിയായത്.
ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡയില്‍ തന്നെ തുടരുന്നതാണ് നല്ലതെന്നും ആവശ്യം വരുമ്പോള്‍ അറസ്റ്റിലേക്ക് പോവാമെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. ഇത് അംഗീകരിച്ച് കൊണ്ടായിരുന്നു കീഴടങ്ങാമെന്ന ഹര്‍ജി കോടതി തള്ളിയത്. നിലവില്‍ സി.ബി.ഐ കേസില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ചിദംബരം.