പാലായിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് സൂചിപ്പിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: പാലായിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് സൂചിപ്പിച്ച് വെള്ളാപ്പള്ളി നടേശൻ. പാലായിലെ സമുദായ അംഗങ്ങളിൽ മാണി.സി.കാപ്പന് അനുകൂലമായ തരംഗമുണ്ട്. ജോസ് ടോമിന് ജനകീയമുഖമില്ല. നിഷ ജോസ്.കെ.മാണിക്ക് ഇതിലും പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. നവോത്ഥാന മൂല്യസംരക്ഷണത്തിന് എസ്എൻഡിപി ഏതറ്റം വരെയും പോകും. സി.പി.സുഗതന്‍റെ ഭീതി ശരിയല്ലെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നുവെന്നും വെള്ളപ്പാള്ളി കൂട്ടിച്ചേർത്തു.