പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ഒരു സൈനികന്‍ മരിച്ചു


ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‍വാരയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വെടിവയ്പില്‍ ഒരു സൈനികന്‍ മരിച്ചു. ലാന്‍സ് നായിക് രാജേന്ദ്ര സിംഗ് ആണ് മരിച്ചത്.അതേസമയം,ജമ്മുകശ്മീരില്‍  ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഷോപിയാനിലാണ് ഏറ്റുമുട്ടലുണ്ടായത്. ഷോപിയാനിലെ ബോനാ ബന്‍സാറില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇരുകൂട്ടരും വെടിയുതിര്‍ക്കുകയായിരുന്നു. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed