തന്നെ കാണാൻ വന്ന വിശിഷ്ടാതിഥിയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പാർലമന്റിൽ വന്ന വിശിഷ്ടാതിഥിയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിഞ്ചു കുഞ്ഞ് മോദിയോടൊപ്പം കസേരയിൽ ഇരിക്കുന്നതും പ്രധാനമന്ത്രി കുഞ്ഞിനെ കളിപ്പിക്കുന്നതുമായ രണ്ട് ചിത്രങ്ങളാണ് പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ കുഞ്ഞാരാണെന്നോ ആരോടൊപ്പം വന്നു എന്നത് സംബന്ധിച്ചോ ഉള്ള വിവരങ്ങളൊന്നും ലഭ്യമല്ല.

