ബിഹാറിൽ മസ്തിഷ്കജ്വരം ബാധിച്ച് 14 കുട്ടികൾ മരിച്ചു

പാട്ന: ബിഹാറിലെ മുസഫർപുരിൽ മസ്തിഷ്കജ്വരം ബാധിച്ച് 14 കുട്ടികൾ മരിച്ചു. ഒരാഴ്ചയ്ക്കിടെയാണ് ഈ സംഭവം. 38 കുട്ടികൾ പല ആശുപത്രികളിലായി ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. ഉയർന്ന പനിയും രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് കുറഞ്ഞ നിലയിലുമാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചിരുന്നത്. രോഗം തടയുന്നതിനായുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.