തമിഴ്നാടില്‍ മൂന്ന് ഷോറൂമുകള്‍ തുറന്ന് ജോയ് ആലുക്കാസ്

തമിഴ്നാട്:പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് തമിഴ്നാടില്‍ 3 പുതിയ ഷോറൂമുകള്‍ തുറന്നു. ചെന്നൈ മധുര കോയന്പത്തൂര്‍ എന്നീ 3 സ്ഥലങ്ങളിലാണ് പുതിയ ഷോറൂമുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. ചെന്നൈയിലെ ടി നഗറില്‍ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം ജോയ് ആലുക്കാസിന്റെ ബ്രാന്‍ഡ് അംബാസിഡറും ബോളിവുഡ് താരം കാജള്‍ ദേവ്ഗണ്‍ നിര്‍വ്വഹിച്ചു.
മധുരയിലെയും കോയന്പത്തൂരിലെയും ഷോറൂമുകള്‍ സൗത്ത് ഇന്ത്യന്‍ സിനിമാതാരം വിജയ് സേതുപതിയാണ് ഉദ്ഘാടനം ചെയ്യുന്നത്. തമിഴ്നാട്ടിലെ ജോയ് ആലുക്കാസിന്റെ ഉപഭോക്താക്കള്‍ക്ക് ഈ അക്ഷയതൃതീയ ഉത്സവ പ്രതീതിയില്‍ കൊണ്ടാടാനുള്ള അവസരം ഒരുക്കുന്നതോടൊപ്പം സൗത്ത് ഇന്ത്യയിലേക്ക് തങ്ങളുടെ സാന്നിധ്യം വിപുലമാക്കുകയാണെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ എം.ഡിയും. ചെയര്‍മാനുമായ ജോയ് ആലുക്ക പറഞ്ഞു. ഈ അക്ഷയതൃതീയ ആഘോഷമാക്കാന്‍ ജോയ് ആലുക്കാസ് ഷോറൂമിന്റെ ഉദ്ഘാടനവേളയില്‍ എത്തിച്ചേര്‍ന്ന ആഭരണപ്രേമികളെ കാണുന്പോള്‍ വളരെ സന്തോഷം തോന്നുന്നുവെന്ന് കാജോള്‍ ദേവ്ഗണ്‍ അഭിപ്രായപ്പെട്ടു.മധുരയിലും കോയന്പത്തൂരും പുതുതായി തുറക്കുന്ന ജോയ് ആലുക്കാസിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ലോകവ്യാപാകമായി അറിയപ്പെടുന്ന ജ്വല്ലറി ഗ്രൂപ്പാണ് ജോയ് ആലുക്കാസെന്നും വിജയ് സേതുപതി പറഞ്ഞു.
അത്യാധുനിക ഡിസൈനുകളുടെ വിപുലമായ ശേഖരമാണ് പുതിയ ഷോറൂമുകളില്‍ ഒരുക്കിയിട്ടുള്ളതെന്നും ഡയമണ്ട് ആഭരണപ്രിയര്‍ക്ക് വേണ്ടി പ്രത്യേകം ഡയമണ്ട് ആഭരണങ്ങളുടെ കളക്ഷനുകളും, ഓരോ സ്വര്‍ണ്ണാഭരണ പര്‍ച്ചേയ്സുകള്‍ക്ക് സമ്മാനങ്ങളും ഒരുക്കികൊണ്ടാണ് പുതിയ ഷോറൂമുകള്‍ ഉപഭോക്താക്കള്‍ക്കായി പ്രവര്‍ ത്തനം ആരംഭിക്കുന്നതെന്ന സവിശേഷതയും ഉണ്ട്. ലോക വ്യാപകമായി 2020 വര്‍ഷത്തില്‍ 200 ഓളം ഷോറൂമുകള്‍ തുടങ്ങുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ ഷോറുമുകള്‍ തുറന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ എം.ഡിയും. ചെയര്‍മാനുമായ ജോയ് ആലുക്ക പറഞ്ഞു.