മോദിയുടെ രണ്ടാം വിന് തടസം ബി.ജെ.പി നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച 117 മണ്ധലങ്ങൾ

ന്യൂഡൽഹി:ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയയുടെ വിജയത്തിന് തടസം നിൽക്കുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച 117 മണ്ധലങ്ങളെന്ന് വിലയിരുത്തൽ. കർണാടക, ഉത്തർപ്രദേശ്, ജാർഖണ്ധ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഈ മണ്ധലങ്ങളിലെ രാഷ്ട്രീയ സാഹചര്യം മാറിയതും പുതിയ പ്രതിപക്ഷ മുന്നണികൾ രൂപീകരിക്കപ്പെട്ടതും തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്നാണ് ആശങ്ക. ഇതിലെ 73 മണ്ധലങ്ങളിലും പത്ത് ശതമാനത്തിൽ കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചതെന്നതും ബി.ജെ.പി കേന്ദ്രങ്ങളുടെ നെഞ്ചിടിപ്പ് വർദ്ധിക്കുന്നു. എന്നാൽ ഇതിൽ ഉത്തർപ്രദേശിൽ നിന്നുള്ള 44 സീറ്റുകളിൽ ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയർത്താൻ പ്രതിപക്ഷ മുന്നണി രംഗത്തുണ്ട്. ബാക്കിയുള്ള പത്ത് സീറ്റുകൾ കർണാടകയിലും ജാർഖണ്ധിലുമാണ്. ഇവിടങ്ങളിൽ കോൺഗ്രസ് പ്രാദേശിക കക്ഷികളുമായുണ്ടാക്കിയ സഖ്യം സജീവമായി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ്.
ഇത്തവണ പുതുതായി രജിസ്റ്റര്‍ ചെയ്ത 13 കോടി വോട്ടര്‍മാര്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നിര്‍ണായ ഘടകമായേക്കും.