കുവൈത്ത് ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കുവൈത്ത് ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി വൻ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ലോകത്തിലെ അഞ്ചാമത്തെ വലിയ സ്വതന്ത്ര നിക്ഷേപ നിധികളിലൊന്നായ കുവൈത്ത് ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി ഇന്ത്യയിൽ 500 കോടി ഡോളറിന്‍റെ നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്.
ഇന്ത്യ നിക്ഷേപത്തിന് പറ്റിയ ഇടമാണെന്നാണ് കുവൈത്തിന്‍റെ വിലയിരുത്തൽ. ചില രാജ്യങ്ങളിലെ നടപടിക്രമങ്ങളുടെ സങ്കീർണതകൾ സിംഗപ്പൂർ, മലേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ കൂടുതൽ ഊന്നൽ കൊടുക്കാൻ കുവൈത്തിനെ പ്രേരിപ്പിക്കുന്നുണ്ട്.
വിമാനത്താവളം, ഹൈവേ തുടങ്ങി മറ്റു അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ കുവൈത്ത് നിക്ഷേപം നടത്തും. ഇന്ത്യയും കുവൈത്തുമല്ലാത്ത മൂന്നാമതൊരു രാജ്യത്തിൽ സംയുക്ത നിക്ഷേപ പദ്ധതിക്ക് കുവൈത്ത് സർക്കാർ ഇന്ത്യക്ക് മുന്നിൽ നിർദേശം സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്. കിഴക്കൻ യൂറോപ്പിൽ റിയൽ എേസ്റ്ററ്റ്, ഭവന പദ്ധതികൾ, സ്വതന്ത്ര സാന്പത്തിക മേഖല എന്നിവയിൽ സംയുക്ത നിക്ഷേപം നടത്താനാണ് കുവൈത്ത് താൽപര്യം പ്രകടിപ്പിച്ചത്.