കാർത്തി ചിദംബരത്തിന് വിദേശയാത്രയ്ക്ക് കർശന ഉപാധികളോടെ സുപ്രീം കോടതി അനുമതി

ന്യൂഡൽഹി: എയർസെൽ−മാക്സിസ് അഴിമതി കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് വിദേശയാത്രയ്ക്ക് സുപ്രീം കോടതി അനുമതി നൽകി. കർശന ഉപാധികളോടെയാണ് അനുമതി നൽകിയത്. സുപ്രീം കോടതിയിൽ പത്ത് കോടി രൂപ നിക്ഷേപമായി നൽകണമെന്നും മാർച്ച് അഞ്ച്, ആറ്, ഏഴ്, 12 തീയതികളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ മുന്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.