ഡെപ്യൂട്ടി ഗവര്‍ണറുടെ രാജി ; അഭ്യൂഹങ്ങള്‍ തള്ളി ആര്‍.ബി.ഐ


മുംബൈ: ഊര്‍ജിത് പട്ടേല്‍ രാജിവച്ചതിന് പിന്നാലെ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയും രാജിവെക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി റിസര്‍വ് റിസര്‍വ് ബാങ്ക്. അടിസ്ഥാന രഹിതമായ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നതെന്ന് ആര്‍.ബി.ഐ വക്താവ് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഊര്‍ജിത് പട്ടേല്‍ രാജി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഡെപ്യൂട്ടി ഗവര്‍ണര്‍ ആചാര്യയും രാജിക്കൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചു.

ഒക്ടോബര്‍ 26 ന് നടത്തിയ പ്രസംഗത്തില്‍ റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരം സംരക്ഷിക്കണമെന്ന് ആചാര്യ എടുത്തുപറഞ്ഞിരുന്നു. റിസര്‍വ് ബാങ്കും സര്‍ക്കാരും തമ്മില്‍ ഭിന്നതയുണ്ടെന്ന സൂചനകള്‍ നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തില്‍ ഇടപെടലുണ്ടാകുന്നത് അപകടകരമാണെന്നും 90 മിനിട്ട് നീണ്ട പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഊര്‍ജിത് പട്ടേലിന്റെ നിലപാടുകളെ പിന്തുണച്ചാണ് ആചാര്യ അന്ന് സംസാരിച്ചത്. ഇതേത്തുടര്‍ന്ന് അദ്ദേഹം രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

You might also like

Most Viewed