തെരഞ്ഞെടുപ്പ് ഫലം: ഓഹരി വിപണിയില്‍ ഇടിവ്‌


മുബൈ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടതോടെ ഓഹരി വിപണി നഷടത്തിലായി. സെന്‍സെക്‌സ് 505 പോയിന്റ് നഷ്ടത്തില്‍ 34456 ലെത്തി. നിഫ്റ്റി 146 പോയിന്റ് നഷ്ടത്തില്‍ 10,341 ലാണ്. തെരഞ്ഞെടുപ്പ് ഫലത്തിലെ ആശംങ്കകളും ആര്‍ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചതും ഓഹരി വിപണിയെ സാരമായി ബാധിച്ചു. ബിഎസ്ഇയിലെ 383 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 912 ഓഹരികള്‍ നഷ്ടത്തിനുമാണ്. യെസ്ബാങ്ക്, ടെക്മഹിന്ദ്ര, എസ്ബി ഐ , വിപ്രോ തുടങ്ങിയ ഓഹരികള്‍ ലാഭത്തിലും എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബജാജ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

You might also like

Most Viewed