പിറവം കേസില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി


കൊച്ചി: പിറവം പള്ളിതര്‍ക്കക്കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി. കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റം എന്നാണ് ഇതേക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം. കേസില്‍ വാദം കേട്ടു കൊണ്ടിരുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, പിആര്‍ രാമചന്ദ്രന്‍ എന്നിവരാണ് പാതിവഴിയില്‍ പിന്മാറിയത്. 

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിഭാഷകനായിരിക്കെ യാക്കോബായ വിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട കേസിലാണ് ദേവന്‍ രാമചന്ദ്രന്‍ വക്കാലത്ത് എടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊണ്ടുള്ള രു ഹര്‍ജി ഹൈക്കോടതിയില്‍ വന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ അസാധാരണനടപടി. ഇത്തരമൊരു ഹര്‍ജി വന്ന സാഹര്യത്തില്‍  കോടതിയുടെ നിഷ്പക്ഷത ഭാവിയിൽ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റമെന്ന് ജസ്റ്റിസുമാര്‍ പറഞ്ഞു. 

You might also like

Most Viewed