ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; അടിപതറി ബിജെപി


ന്യൂഡല്‍ഹി:  ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തി അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍. ഒന്നര പതിറ്റാണ്ട് ബിജെപി അധികാരത്തില്‍ ഇരുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്ന രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെമെന്ന് ഉറപ്പായി.

ഇതില്‍ ഛത്തീസ്ഗഢിലും, രാജസ്ഥാനിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് കേവല ഭൂരിപക്ഷത്തേക്കാളും കൂടുതല്‍ സീറ്റുകളിലാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയെ ഏകപക്ഷീയമായി പരാജയപ്പെടുത്താന്‍ സാധിക്കാതിരുന്നത് മധ്യപ്രദേശില്‍ മാത്രമാണ്.

ഇവിടെ ചിലപ്പോള്‍ ബിഎസ്പിയുടെ പിന്തുണ കോണ്‍ഗ്രസിന് തേടേണ്ടതായി വന്നേക്കാം. എങ്കില്‍ പോലും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് വെല്ലുവിളികളുണ്ടാകില്ലെന്നുറപ്പാണ്.

You might also like

Most Viewed