രാജിവച്ച ആര്‍.ബി.ഐ ഗവര്‍ണറെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും ധനമന്ത്രി ജെയ്റ്റ്‌ലിയും
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയില്‍ ഊര്‍ജിത് പട്ടേലിന്റെ സേവനം വിലമതിക്കാനാവാത്തത് ആണെന്ന് പ്രധാനമന്ത്രി നരേന്ദരമോദി. താറുമാറായിക്കിടന്ന ബാങ്കിങ് സംവിധാനത്തെ അച്ചടക്കത്തിന്റെ പാതയിലേക്ക് ഊര്‍ജിത് എത്തിച്ചതായും മോദി പറഞ്ഞു. സാമ്പത്തികരംഗത്തെ ചെറിയ പ്രശ്‌നങ്ങള്‍ പോലും കണ്ടെത്താനും അതിവിദഗ്ധമായി പരിഹരിക്കാനും മികച്ച കഴിവുള്ള വ്യക്തിയായിരുന്നു ഊര്‍ജിത് പട്ടേല്‍. താറുമാറായി കിടന്ന രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ കൃത്യമായ അച്ചടക്കത്തിലേക്ക് എത്തിക്കാന്‍ ഊര്‍ജിത് പട്ടേലിന് സാധിച്ചു. മോദി അഭിപ്രായപ്പെട്ടു. ആര്‍ബിഐ ഗവര്‍ണറായുള്ള ഊര്‍ജിത് പട്ടേലിന്റെ സേവനങ്ങള്‍ സ്തുത്യര്‍ഹമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു.