വോട്ടെണ്ണൽ പുരോഗമിക്കുന്നു : കോൺഗ്രസ് - ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം
ന്യൂഡൽഹി : അഞ്ചുസംസ്ഥാങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കെ ശ്രെദ്ധയാകർഷിച്ച് മധ്യപ്രദേശ്. കോൺഗ്രസും ബിജെപിയും തമ്മിൽ ശക്തമായ മൽസരമാണിവിടെ. പത്തു മണിയായപ്പോൾ കോൺഗ്രസും ബിജെപിയും 109 സീറ്റുകളിലാണ് മുന്നേറുന്നത്.
ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരം ഉറപ്പിച്ചിരിക്കുകയാണ്. പകുതിയിലധികം സീറ്റുകളിലും കോൺഗ്രസ് വിജയമുറപ്പിച്ചു. രാജസ്ഥാനിൽ കോൺഗ്രസ് മുന്നിട്ടുനിൽക്കുകയാണെങ്കിലും വിജയം ഉറപ്പിക്കാനായിട്ടില്ല. തെലങ്കാനയിലും മിസോറമിലും കോൺഗ്രസ് രണ്ടാം സ്ഥാനത്താണ്. ടിആർഎസും എംഎൻഎഫുമാണ് ഇവിടെ മുന്നിട്ടു നിൽക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് തിരഞ്ഞെടുപ്പുഫലം. മധ്യപ്രദേശും ഛത്തീസ്ഗഡും ഇഞ്ചോടിഞ്ച് എന്ന അവസ്ഥയും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്സിറ്റ്പോൾ പ്രവചനം.
