മോദിക്കെതിരെ ശക്തമായ മറുപടിയുമായി സിദ്ധരാമയ്യ

ബംഗളൂരു : പഞ്ചാബ്, പുതുച്ചേരി, പരിവാർ കോൺഗ്രസെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസത്തിനു ശക്തമായിതിരിച്ചടിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.ജെ.പി ജയിൽ, വിലക്കയറ്റം, പകോഡ (prison, price rise and pakoda) പാർട്ടിയാണെന്ന് സിദ്ധരാമയ്യ കളിയാക്കി.
മോദിയെ സംബോധന ചെയ്ത ട്വീറ്റിലാണ് കർണാടക മുഖ്യമന്ത്രിയുടെ കളിയാക്കൽ. ജനാധിപത്യത്തിലെ മൂന്നു പികളുടെ (Of the People, By the People, For the People) സംരക്ഷകരാണ് കോൺഗ്രസ്. എന്നാൽ താങ്കളുടെ പാർട്ടി ജയിൽ, വിലക്കയറ്റം, പകോഡ എന്നിവയുടെ പാർട്ടിയാണ്. ശരിയാണോ സാർ? സത്യം പറയു. സിദ്ധരാമയ്യ ട്വിറ്ററിൽ ആവശ്യപ്പെട്ടു.