കഠ്്വ സംഭവം : ശ്യാം ലാൽ ചൗധരിയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ് പ്രതിഷേധക്കാർ

ശ്രീനഗർ : കഠ്്്വ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ ബി.ജെ.പി മന്ത്രി ശ്യാം ലാൽ ചൗധരിയുടെ വാഹനം തടഞ്ഞ് പ്രതിഷേധക്കാർ. വാഹനത്തിന് നേരെ കല്ലേറുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ഒരു ബോർഡ് മീറ്റിംഗിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു മന്ത്രി. ഇതിനിടെ പ്ലക്കാർഡുകളുമായെത്തിയ പ്രതിഷേധക്കാർ മന്ത്രിയുടെ വാഹനം തടയുകയും മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. മന്ത്രിയുടെ വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തു. എന്നാൽ പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കം ചെയ്യുകയായിരുന്നു.
അതേസമയം, കഠ്്വ കൂട്ടബലാത്സംഗ കേസ് വിചാരണ സുപ്രീം കോടതി േസ്റ്റ ചെയ്തിരിക്കുകയാണ്. മെയ് ഏഴ് വരെ വിചാരണ നിർത്തിവയ്ക്കാനാണ് സുപ്രീം കോടതി ഉത്തരവ്. കേസിന്റെ വിചാരണ ഛണ്ധീഗഡിലേക്ക് മാറ്റണമെന്നും കേസന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കണമെന്നുമുളള ഹർജികൾക്ക് പിന്നാലെയാണ് തീരുമാനം.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിചാരണ േസ്റ്റ ചെയ്തത്. ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട എട്ടു വയസുകാരിയുടെ പിതാവിന്റെ വേദനയും പ്രാർത്ഥനയും പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി പറഞ്ഞു.
ജമ്മു കാശ്മീരിലെ കഠ്്വ ഗ്രാമത്തിലെ വീട്ടിൽ നിന്ന് എട്ട് വയസുകാരിയായ ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട പെൺകുട്ടിയെ കാണാതാവുന്നത് ജനുവരി 10നാണ്. ഒരാഴ്ചയ്ക്ക് ശേഷം പെൺകുട്ടിയുടെ മൃതശരീരം ഇതേ സ്ഥലത്ത് കണ്ടെത്തി.