പാർട്ടി കോൺഗ്രസിൽ വി.എസിനെ ആദരിച്ചു
ഹൈദരാബാദ്: മുതിർന്ന അംഗമായ വി.എസ് അച്യുതാന്ദനെ സി.പി.എം പാർട്ടി കോൺഗ്രസിൽ ആദരിച്ചു. ഉദ്‌ഘാടനച്ചടങ്ങിനിെട വേദിയിലേക്ക് വിളിച്ചിരുത്തിയാണ് വി.എസിനെയും തമിഴ്‌നാട്ടിൽനിന്നുള്ള മുതിർന്ന അംഗം എൻ ശങ്കരയ്യയേയും സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആദരിച്ചത്.
1964−ൽ സി.പി.ഐ കേന്ദ്ര കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് പുറത്ത് വന്ന് സി.പി.എമ്മിന് രൂപം നൽകിയ 32 നേതാക്കളിൽ ഇന്ന് ജീവിച്ചിരിക്കുന്നത് വി.എസും ശങ്കരയ്യയും മാത്രമാണ്. പുഷ്‌പഹാരം അണിയിച്ച് ഉപഹാരം നൽകിയാണ് ഇരുവരേയും ആദരിച്ചത്. പ്രസീഡിയം അധ്യക്ഷൻ കൂടിയായ മാണിക് സർക്കാരിന്റെ പ്രസംഗ ശേഷം എല്ലാ നേതാക്കളും വേദിയിൽനിന്ന് ഇറങ്ങിയ ശേഷമാണ് വി.എസും ശങ്കരയ്യയും വേദി വിട്ടത്.