പോലീസുകാർക്ക് കൊന്പ് ഉണ്ടെങ്കിൽ അതൊടിക്കണമെന്ന് സുരേഷ് ഗോപി എം.പി
കൊച്ചി : ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ കുറ്റവാളികൾ എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്ന് സുരേഷ് ഗോപി എം.പി. പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. പോലീസ് നടത്തിയ അതിക്രമ കേസുകളെല്ലാം ശരിയായി അന്വേഷിക്കണം. പോലീസിൽ കൊന്പുള്ളവർ ഉണ്ടെങ്കിൽ അത്തരക്കാരുടെ കൊന്പ് ഒടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീജിത്തിന്റെ കുടുംബത്തിന് എല്ലാവിധ സഹായവും തന്നിൽ നിന്നും ഉണ്ടാകുമെന്നും ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാരായവർക്ക് തക്ക ശിക്ഷ വാങ്ങി നൽകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റയും വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ ആർ.ടി.എഫ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലടങ്ങിയ വീഡിയോ അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.