ടി.ടി.വി ദിനകരൻ പുതിയ പാർട്ടിയുടെ പേര് വ്യാഴാഴ്ച പ്രഖ്യാപിക്കും

ചെന്നൈ : എ.ഐ.എ.ഡി.എം.കെ ശശികല പക്ഷം നേതാവ് ടി.ടി.വി ദിനകരൻ പുതിയ പാർട്ടിയുടെ പേര് വ്യാഴാഴ്ച പ്രഖ്യാപിക്കും. പാർട്ടിയുടെ ചിഹ്നവും അന്നുതന്നെയാകും പ്രഖ്യാപിക്കുക. മധുരയിൽ വച്ചാകും പ്രഖ്യാപനമെന്നാണ് സൂചന.
ജയലളിതയുടെ മരണ ശേഷം എ.ഐ.ഡി.എം.കെ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞിരുന്നു. ഒ.പി.എസും ഇ.പി. എസും നേതൃത്വം നൽകുന്ന ഔദ്യോഗിക പക്ഷവും ശശികല നേതൃത്വം നൽകുന്ന വിമത പക്ഷവും എന്നിങ്ങനെയായിരുന്നു പാർട്ടി പിളർന്നത്.
എ.ഐ.എ.ഡി.എം.കെയുടെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയത് ഒ.പി എസ്− ഇ.പി എസ് പക്ഷത്തിനായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം കനത്ത തിരിച്ചടിയായിരുന്നു ശശികല പക്ഷത്തിനു നൽകിയത്. ഇതിനു പിന്നാലെയാണ് പുതിയ പാർട്ടി പ്രഖ്യാപനവുമായി ടി.ടി.വി ദിനകരൻ രംഗത്ത് എത്തിയിരിക്കുന്നത്.