റെ­യി­ൽ­വേ­ േസ്റ്റഷനു­കളിൽ സെ­ൽ­ഫി­ പോ­യി­ന്റു­കൾ സ്ഥാ­പി­ക്കാൻ ഒരു­ങ്ങി­ റെ­യി­ൽ­വേ­


ന്യൂഡൽഹി : ട്രെയിനിന് മുന്നിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ അപകടം സംഭവിക്കുന്ന നിരവധി ദൃശ്യങ്ങൾ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പരിഹാരം കണ്ടെത്താൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ പ്രധാനപ്പെട്ട എഴുപതോളം റെയിൽവേ േസ്റ്റഷനുകളിൽ സെൽഫി പോയിന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ മന്ത്രാലയം.

ഇതിനുള്ള പ്രൊപ്പോസൽ റെയിൽവേ ക്ഷണിച്ചു കഴിഞ്ഞു. ഇതുകൂടാതെ സ്വകാര്യ സഹകരണത്തോടെ അറുന്നൂറോളം േസ്റ്റഷനുകൾ നവീകരിക്കാനും നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. യാത്രക്കാർക്ക് പരാമവധി സൗകര്യം നൽകേണ്ടത് റെയിൽവേയുടെ കടമയാണെന്നും പ്രാഥമിക നടപടി എന്ന നിലയിൽ 70 േസ്റ്റഷനുകൾ നവീകരിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായും വിവരിച്ച് വിവിധ സോണുകളിലെ ജനറൽ മാനേജർമാർക്ക് ബോർഡ് ചെയർമാൻ അശ്വനി ലൊഹാനി കത്തയച്ചിട്ടുണ്ട്.

ലിഫ്റ്റ്, എസ്കലേറ്റർ, ചുറ്റുമതിൽ എന്നിവയാണ് പ്രാഥമികമായി നിർമ്മിക്കാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച് ആർക്കിടെക്ച്ചറൽ കൺസൽട്ടന്റുമാരെ നിയമിക്കാൻ റെയിൽവേ ഡിവിഷണൽ മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed