കി­ട്ടാ­ക്കടം ഒഴി­വാ­ക്കാൻ ആർ.ബി.ഐയുടെ പു­തി­യ കർമ്­മപദ്ധതി­


മുംബൈ : റിസർവ്വ് ബാങ്കും കേന്ദ്ര സർക്കാരും നിയന്ത്രണ നടപടികൾ ഒട്ടേറെ സ്വീകരിച്ചിട്ടും രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ കിട്ടാക്കടം പെരുകുന്നു. ഇന്ത്യയിലെ വിവിധ ബാങ്കുകൾക്ക് പത്ത് ലക്ഷം കോടിയിലേറെ രൂപയുടെ വായ്പകൾ നിഷ്ക്രിയ ആസ്തി (എൻ.പി.എ) ആയിട്ടുണ്ട് എന്നാണ് കണക്ക്. പ്രശ്നവായ്പകളും കിട്ടാക്കടങ്ങളും ഇന്ത്യൻ ബാങ്കിംഗിനെ തകർച്ചയിലേയ്ക്ക് നയിക്കുന്ന നിലയാണ് വന്നിരിക്കുന്നത്. മൊത്തം വായ്പയുടെ 70 ശതമാനം നൽകിയ പൊതുമേഖലാ ബാങ്കുകളിലാണ് 90 ശതമാനം പ്രശ്നകടങ്ങൾ ഉള്ളത്.

കടങ്ങൾ കിട്ടാക്കടങ്ങളായി മാറാതിരിക്കാൻ റിസർവ്വ് ബാങ്ക് പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. കന്പനികളും ബാങ്കുകളും സഹകരിച്ച് കടങ്ങളുടെ യഥാർത്ഥ സ്ഥിതി മറച്ചുവച്ചിരുന്ന അവസ്ഥയ്ക്ക് അറുതിയാക്കുക, സൂത്രപ്പണികളിലൂടെ പ്രശ്നവായ്പകളെ ഭദ്രവായ്പകളായി കാണിക്കുന്നത് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റിസർവ്വ് ബാങ്ക് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അഞ്ച് കോടി രൂപയിൽ കൂടുതലുള്ള വായ്പകളുടെ നില ഓരോ ആഴ്ചയും റിസർവ്വ് ബാങ്കിനെ അറിയിക്കണം. 2,000 കോടിയിലേറെ രൂപയുടെ കടങ്ങളിൽ ഗഡുവോ പലിശയോ മുടങ്ങിയാൽ ആറ് മാസത്തിനകം പ്രശ്നം പരിഹരിക്കാനുള്ള ഒരു പരിഹാര പദ്ധതി ഉണ്ടാക്കണം. അത് പ്രവാർത്തികമായില്ലെങ്കിൽ ഉടനടി പാപ്പർ നടപടികളിലേയ്ക്ക് നീങ്ങണം. 2,000 കോടിയിൽ താഴെയുള്ളവയ്ക്ക് രണ്ട് വർഷംകൊണ്ട് പരിഹാരം ഉണ്ടാക്കിയാൽ മതി.

കഴിഞ്ഞ ദിവസം റിസർവ്വ് ബാങ്ക് അവതരിപ്പിച്ച വിജ്ഞാപനത്തിൽ, പ്രശ്നകടങ്ങൾ ചെറിയ മുഖംമിനുക്കലോടെ നല്ല വായ്പകളാക്കി കാണിക്കുന്ന അര ഡസനിലേറെയുള്ള സ്കീമുകൾ പിൻവലിച്ചു. റിസർവ്വ് ബാങ്ക് നിഷ്കർഷിച്ചിരിക്കുന്ന സമയപരിധിയിൽ ബാങ്കുകൾ നടപടി സ്വീകരിച്ചില്ലെങ്കിൽ പിഴയും അത്തരം കടങ്ങൾക്ക് കൂടുതൽ വകയിരുത്തലുമടക്കം ശിക്ഷാനടപടികൾ ഉണ്ടാകും. ചുരുക്കത്തിൽ പ്രശ്നവായ്പകൾ ബാങ്കുകൾക്ക് ഉത്തരവാദിത്വം ഉണ്ടാക്കുന്ന നടപടിയാണ് റിസർവ്വ് ബാങ്ക് സ്വീകരിച്ചിരിക്കുന്നത്.

കന്പനിയുടെ ഉടമസ്ഥത മാറ്റി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്പോൾ കുടിശ്ശിക ഉണ്ടായാൽ ഉടൻതന്നെ പാപ്പർ കോടതിയിലേയ്ക്ക് വിഷയം വിടാനും നിർദ്ദേശിച്ചിട്ടുണ്ട്. അഞ്ച് കോടിയിൽ കൂടുതലുള്ള വായ്പകളുടെ ഗഡുവോ പലിശയോ മുടങ്ങുന്നത് എല്ലാ വെള്ളിയാഴ്ചയും റിസർവ്വ് ബാങ്കിനെ അറിയിച്ചിരിക്കണം. ഒരു മാസത്തിൽ താഴെ, രണ്ട് മാസത്തിൽ താഴെ, ആറ് മാസത്തിൽ താഴെ എന്നിങ്ങനെ ഇനംതിരിച്ചു വേണം വിവരമയയ്ക്കാൻ. റിസർവ്വ് ബാങ്കിൽ ഇതിനായി പ്രത്യേക വിഭാഗമുണ്ടാകും.

പല ബാങ്കുകൾ ചേർന്ന് വായ്പ നൽകിയ കേസുകളിൽ ഒരിടത്ത് പ്രശ്നമുണ്ടായാൽ ഉടൻ പരിഹാര നടപടി തുടങ്ങണം. എല്ലാ ബാങ്കുകളും സമ്മതിച്ചിട്ട് മാത്രമേ നടപടി ആകാവൂ എന്നത് മാറ്റി. ജോയിന്‍റ് ലെൻഡേഴ്സ് ഫോറം (ജെ.എൽ.എഫ്) എന്ന സംവിധാനം ഇല്ലാതാക്കി. ചതിയും കൃത്രിമവും നടത്തിയ കന്പനി ഉടമകൾക്ക് കടം പുനഃക്രമീകരണത്തിനും മറ്റും അവസരം നൽകില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed