പാചകവാതകത്തിന് നാലു രൂപകൂട്ടാനുള്ള തീരുമാനം പിൻവലിച്ചു

ന്യൂഡൽഹി : വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനു (എൽപിജി) മാസംതോറും നാലുരൂപ കൂട്ടാനുള്ള തീരുമാനത്തിൽനിന്ന് കേന്ദ്രം പിൻമാറി. ഒക്ടോബർ മുതൽ വില കൂട്ടുന്നതു നിർത്തിെവച്ചിരുന്നു. ഒരു വശത്ത്, പാവങ്ങൾക്കു സൗജന്യ പാചകവാതകം നൽകാനുള്ള പദ്ധതിയും മറുഭാഗത്തു മാസാമാസം വിലവർദ്ധനയും എന്ന വൈരുധ്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. 2018 മാർച്ചോടെ സബ്സിഡി പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഉത്തരവാണ് റദ്ദാക്കിയത്.