കോ­ൺ­ഗ്രസി­ന്റെ­ ഘടനയിൽ കാ­ലാ­നു­സൃ­ത മാ­റ്റം വേ­ണ്ടതു­ണ്ട് : കെ­. സു­ധാ­കരൻ


കാസർഗോഡ് : എല്ലാ പ്രസ്ഥാനങ്ങളെയും പോലെ കാലപ്പഴക്കത്തിന്റെ ജീർണത കോൺഗ്രസിനെയും ബാധിച്ചിട്ടുണ്ടെന്നും പാർട്ടിയെ പുനരുദ്ധരിക്കുകയാണ് ഇനി വേണ്ടതെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരൻ. കോൺഗ്രസിന്റെ 133ാം ജന്മദിനത്തോടനുബന്ധിച്ചു കാസർഗോഡ് ഡിസിസി സംഘടിപ്പിച്ച ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.ടി.ബൽറാം എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസിന്റെ ആന്തരിക ഘടനയിൽ കാലാനുസൃത മാറ്റം വേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ എഐസിസി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ളവർ ശ്രമിക്കുന്നത് ഇതിനുവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ വർഗീയതയുടെ രാഷ്ട്രീയം മാത്രമേ ബിജെപിക്കു പറയാനുണ്ടാവൂ. 

ഈ സാഹചര്യത്തിൽ രാജ്യത്തിനു വേണ്ടി ഗ്രൂപ്പ് മറന്നുള്ള പ്രവർത്തനമാണു വേണ്ടതെന്നും ബൽറാം പറഞ്ഞു. ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ അദ്ധ്യക്ഷനായി. കെപിസിസി ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, കെ.നീലകണ്ഠന്‍, ബീഫാത്തിമ ഇബ്രാഹിം, പി.എ.അഷ്റഫലി, എ.ഗോവിന്ദന്‍ നായർ‍, വിനോദ്കുമാർ‍ പള്ളയിൽ‍വീട് എന്നിവർ‍ പ്രസംഗിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed