പ്രധാ­നമന്ത്രി­ മാ­പ്പ് പറയണം : മൻ­മോ­ഹൻ സിംഗ്


ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോൺഗ്രസ്സിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉന്നയിച്ച പ്രസ്താവന പിൻവലിച്ച് മോഡി മാപ്പ് പറയണമെന്ന് മൻമോഹൻസിംഗ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പരാജയഭീതിയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് മോഡിയുടെ ശ്രമം. ഇത് അദ്ദേഹത്തിന്റെ പദവിക്ക് ചേരാത്തതാണെന്നും മൻമോഹൻ സിംഗ് പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ ആരുമായും ചർച്ച നടത്തിയില്ല. കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളായുള്ള തന്റെ രാഷ്ട്രീയ ജീവിതത്തെ പറ്റി രാജ്യത്തെ ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. അത് നരേന്ദ്രമോഡിക്കെന്നല്ല ആർക്കും തകർക്കാൻ കഴിയുന്നതല്ലെന്നും മൻമോഹൻ സിംഗ് പറഞ്ഞു. ഉദ്ദംപുരിലും ഗുരുദാസ്പുരിലുമെല്ലാം ഭീകരാക്രമണം ഉണ്ടായപ്പോൾ ആരുടെയും ക്ഷണമില്ലാതെ പാകിസ്ഥാനിൽ പോയ ആളാണ് മോഡി. അത് എന്തിനായിരുന്നുവെന്ന് ജനങ്ങളോട് മോഡി വെളിപ്പെടുത്തണമെന്നും മൻമോഹൻ സിംഗ് പറഞ്ഞു.

ഗുജറാത്തിലെ പാലന്പുരിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു കഴിഞ്ഞ ദിവസം നരേന്ദ്രമോ‍ഡി കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ചത്. ഗുജറാത്തിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, പാക് സ്ഥാനപതി, പാക് മുൻവിദേശകാര്യ മന്ത്രി എന്നിവർ ചർച്ച നടത്തിയെന്നായിരുന്നു മോഡിയുടെ ആരോപണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed