റോഡ്ഷോ­യ്ക്ക് വി­ലക്ക് : ജലവി­മാ­നമിറക്കി­ മോ­ഡി­


അഹമ്മദാബാദ് : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ അഹമ്മദാബാദിൽ രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഹുൽ ഗാന്ധിയും നടത്താനിരുന്ന റോഡ് ഷോയ്ക്ക് പോലീസ് അനുമതി നിഷേധിച്ചതോടെ കലാശക്കൊട്ടിന്റെ ഭാഗമായി സബർമതി നദിയിൽ ആദ്യമായി ജലവിമാനം ഇറക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ‘പരീക്ഷണം’. അഹമ്മദാബാദ് നഗരത്തോടു ചേർന്നൊഴുകുന്ന സബർമതി നദിയിൽനിന്ന് ജലവിമാനത്തിൽ കയറിയ മോ‍‍ഡി, മെഹ്സാന ജില്ലയിലുള്ള ദാറോയ് ഡാം വരെ അതിൽ യാത്ര ചെയ്തു. അംബോജിയിൽ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തശേഷം അതേ ജലവിമാനത്തിൽ മോഡി അഹമ്മദാബാദിലേക്ക് മടങ്ങും.

അഹമ്മദാബാദിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ, സബർമതി നദിയിൽ ആദ്യമായി ജലവിമാനമിറക്കുന്ന കാര്യം മോഡി പ്രഖ്യാപിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങളും പൊതുജനങ്ങളുടെ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും ചൊവ്വാഴ്ചത്തെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചത്. ഇരു വിഭാഗവും ഒരേ സമയത്താണ് റോഡ് ഷോയ്ക്ക് പദ്ധതിയിട്ടിരുന്നതിനാലും ഇത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന മുന്നറിയിപ്പ് ഗൗനിച്ചുമാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

‍അതേസമയം തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ടുകളുണ്ട്. രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ടുള്ള ‘ഒറ്റയാൻ’ ഭീകരാക്രമണമായിരിക്കും നടക്കുകയെന്നാണ് ഇന്റലിജന്റ്സ് വിഭാഗം സൂചന നൽകിയത്. വിവിധ റിപ്പോർ‌ട്ടുകളിൽ നിന്നും അറസ്റ്റിലായ ഭീകരരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഈ വിവരം ലഭിച്ചത്. ജനങ്ങൾക്കിടയിൽ ‘വൻ സ്വാധീനമുള്ള’ രാഷ്ട്രീയ നേതാക്കളുടെ റോഡ് ഷോയ്ക്കു നേരെയായിരിക്കും ആക്രമണമെന്നും റിപ്പോർ‌ട്ടിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും റോഡ് ഷോകൾക്ക് അഹമ്മദാബാദ് പൊലീസ് വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ് ഇന്റലിജന്റ്സ് റിപ്പോർട്ട്. എന്നാൽ ഭീകരവാദ ഭീഷണി കാരണമാണോ റോഡ് ഷോ മാറ്റിയതെന്ന് വ്യക്തമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed