ജെല്ലിക്കെട്ട് : തമിഴ്നാട് സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി : ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് സർക്കാർ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജെല്ലിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതി നടപടി.
ഇത് സംബന്ധിച്ച് നാലാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്നാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം.